കാഴ്ച്പ്പാടും ദൗത്യവും

ചേര്‍ത്തല  തെക്ക് ഗ്രാമപഞ്ചായത്തില്‍ 15 വികസന മേഖലകള്‍ തിരിച്ച് നടത്തിയ അവസ്ഥാ വിശകലനത്തിന്‍റെയും പ്രശ്ന വിശകലനത്തിന്‍റെയും അടിസ്ഥാനത്തില്‍ വികസന കാഴ്ച്ചപ്പാടും തന്ത്രവും ചുവടെ ചേര്‍ക്കുന്നു.
കൃഷി അനുബന്ധമേഖലകള്‍
നെല്‍കൃഷി , പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗം, ചീര മഞ്ഞള്‍, ധാന്യങ്ങള്‍,  പയറുവര്‍ഗ്ഗങ്ങള്‍, നാളികേരം, സുഗന്ധവിളകള്‍ എന്നീ കാര്‍ഷിക വിളകള്‍ ലഭ്യമായ മുഴുവന്‍ ഭൂമിയിലും  കൃഷി ചെയ്ത് പരമാവധി ഉല്‍പ്പാദനം ഉണ്ടാക്കി ഭക്ഷ്യസ്വയംപര്യാപ്തതയിലേയ്ക്ക് പഞ്ചായത്തിനെ നയിക്കുക എന്നതാണ് കാര്‍ഷിക രംഗത്തെ ദീര്‍ഘകാല ലക്ഷ്യം. ഇതിന്‍റെ  14-ാം പദ്ധതിയുടെ അവസാന വര്‍ഷം താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
1. 125 ഹെക്ടറില്‍ നെല്‍കൃഷി ചെയ്യുന്നതിന് 600 ടണ്‍ നെല്ല് ഉള്‍പ്പാദിപ്പിക്കുക
2. 250 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിച്ച് 1350 ടണ്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക
3. 90 ഹെക്ടറില്‍ കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തി 900 ടണ്‍ കിഴങ്ങുവര്‍ഗ്ഗം ഉല്‍പ്പാദിപ്പിക്കും
4. 25 ഹെക്ടറില്‍ സുഗന്ധവിള വ്യാപിപ്പിക്കും
5. തരിശുകൃഷി പ്രോത്സാഹിപ്പിക്കും
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ സാധ്യത കൂടി ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും. ഇതിനായി 14-ാം പദ്ധതി താഴെ പറയുന്ന പദ്ധതികള്‍ ഏറ്റെടുക്കും
1. എല്ലാ കൈതോടുകളും വലിയതോടുകളും ശുചിയാക്കി സംരക്ഷിക്കും
2. കുളങ്ങള്‍ അടക്കമുള്ള എല്ലാ ജലസ്രോതസുകളും ശുചിയാക്കി സംരക്ഷിക്കുക
3. പഞ്ചായത്തില്‍ 100 ഹരിത ഭവനങ്ങള്‍ സംരക്ഷിക്കും
മൃഗസംരക്ഷണവും ക്ഷീരവികസനം
പാലുല്‍പ്പാദനം, മുട്ടയുല്‍പ്പാദനം എന്നിവയില്‍ ഭാവിയില്‍ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തുന്നതിന്  പഞ്ചായത്ത് ഉദ്ദേശിക്കുന്നു. കൂടാതെ ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കല്‍ കന്നുകാലി രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി വൃത്തിയുള്ള പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയും വെറ്റനറി സേവനം കൂടുതല്‍ കാര്യക്ഷമമാക്കിയും  മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലയില്‍ സമഗ്രമായ വികസനമാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
ടി ലക്ഷ്യം മുന്നില്‍ നിര്‍ത്തികൊണ്ട് താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഏര്‍പ്പെടുത്താം

1. ആവശ്യമുള്ള എല്ലാ കര്‍ഷകര്‍ക്കും മുട്ടക്കോഴികളെ നല്‍കും
2. കന്നുകുട്ടി പരിപാലനം വഴി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കും
3. ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി ആനുകൂല്യം നല്‍കും
4. പേ വിഷനിയന്ത്രണത്തിനുള്ള പദ്ധതി ഏറ്റെടുക്കും
5. എ ബി സി പ്രോഗ്രാം നടപ്പാക്കും

പ്രദേശിക സാമ്പത്തിക വികസനം
പഞ്ചായത്തിലെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനുള്ള 60 % കുടുംബങ്ങള്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആവീഷ്ക്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രദേശിക സാമ്പത്തിക വികസനരംഗത്തെ ദീര്‍ഘകാല ലക്ഷ്യം. ഇതിനായി 14-ാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷം  താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.
1. വ്യക്തിഗത/ഗ്രൂപ്പ് സംരംഭക പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം
2. തൊഴില്‍ രഹിതരായ 1000 പേര്‍ക്ക് തനത് മേഖലകളില്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുക
3. നൈപുണ്യ വികസനം, പരമ്പരാഗ കൈതൊഴിലുകള്‍ക്ക് പ്രോത്സാഹനം, ജനകീയ ഹോട്ടല്‍
4. സ്വയംതൊഴിലിന് ഇരുചക്രവാഹനം
5. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപണി
6. പഞ്ചായത്ത് തലത്തില്‍ സംരംഭകത്വ ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കല്‍
മത്സ്യബന്ധനം
  മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍, സുരക്ഷ, വാസസ്ഥലം  എന്നിവ ഉറപ്പുവരുത്തുക എന്നതിലേയ്ക്ക് പഞ്ചായത്തിനെ നയിക്കുക എന്നതാണ് മത്സ്യബന്ധന മേഖലയിലെ ദീര്‍ഘകാല ലക്ഷ്യം ഇതിനായി 14-ാം പഞ്ചവത്സര പദ്ധതിയില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും
1. മത്സ്യതൊഴികള്‍ക്ക് വല, മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ്,
2. മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് തുടങ്ങിയ  ഉള്‍പ്പെടുത്തിയിട്ടുണ്ട്
3. അലങ്കാര മത്സ്യ വിത്തുല്‍പ്പാദനവും വളര്‍ത്തലും
പട്ടികജാതി വികസനം
പട്ടിക ജാതി മേഖലയില്‍ സമ്പൂര്‍ണ്ണ ശുദ്ധജലം ലഭ്യത ഉറപ്പുവരുത്തുന്നതിനും എല്ലാ ഭവനങ്ങളിലും സാനിട്ടറി കക്കൂസ് നിര്‍മ്മിക്കുന്നതിനും ടി വിഭാഗങ്ങള്‍ക്കായി ഭാവിയില്‍ പഞ്ചായത്തില്‍ ഒരു സ്മശാനം നിര്‍മ്മിക്കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ടി ദീര്‍ഘകാല ലക്ഷ്യം കൈവരിക്കുതിനോടൊപ്പം തന്നെ 14-ാം പഞ്ചവത്സര കാലയളവില്‍ സമ്പൂര്‍ണ്ണ ഭവനം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനമുറി നിര്‍മ്മിക്കല്‍ തുടങ്ങിയ ഹ്രസ്വകാല ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നു. ടി മേഖലയുടെ സമഗ്രവികസനത്തിലേയ്ക്കായി താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നു.
1. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിലേയ്ക്കായി വാട്ടര്‍ടാങ്ക്
2. ശുചിത്വ മേഖലയില്‍ എല്ലാഭവനങ്ങളിലും സാനിട്ടറി കക്കൂസ് ഉറപ്പാക്കല്‍
3. വിദ്യാഭ്യാസ മേഖലയില്‍ പഠനോപകരണങ്ങള്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനമുറി എന്നിവ ഉറപ്പാക്കല്‍
4. ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് സ്ഥലം എന്നിവ ഉറപ്പാക്കല്‍
5. തൊഴില്‍മേഖലയില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഏറ്റെടുക്കല്‍
6. വിവാഹ ധനസഹായം
ആരോഗ്യം
ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ്ണ കുടുംക്ഷേമം, ജലജന്യരോഗങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, സാക്രമിക രോഗ നിവാരണം എന്നിവ നടപ്പില്‍ വരുത്തി ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കല്‍ എന്ന ദീര്‍ഘകാല ലക്ഷ്യമാണ് പഞ്ചായത്തിനുള്ളത്. കൂടാതെ ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഗുണിലവാരമുള്ളം മാംസ്യം ലഭ്യമാക്കുന്നതിന് ഒരു ആധുനിക അറവുശാലയും പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദം അലോപ്പതി , ഹോമിയോ എന്നീ വിഭാഗങ്ങളില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിടുന്നു.
1. ആയുര്‍വേദ ആശുപത്രയില്‍ ഐറ്റി സംവിധാനം നടപ്പില്‍ വരുത്തുക
2. പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
3. എല്ലാ സബ്സെന്‍ററുകള്‍ക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍
4. സബ്സെന്‍റര്‍ തലത്തില്‍ പാലിയേറ്റീവ് കെയര്‍ ക്ലീനിക്ക്
5. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് എല്ലാ വീടുകളിലും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍
6. സാംക്രമിക രോഗ നിയന്ത്രണ പരിപാടികള്‍ ഉറവിട  കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യപാപിപ്പിക്കല്‍
7. എന്‍.സി.ഡി ക്ലീനിക്ക് , എഎം ക്ലീനിക്ക് എന്നിവ ശക്തിപ്പെടുത്തല്‍
8. ജലനിര്‍ഗ്ഗമത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ച് വെള്ളകെട്ട് ഒഴിവാക്കല്‍
9. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വല്‍ക്കരണം മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കല്‍
ദാരിദ്യരഘുകരണം
ദാരിദ്യലഘുകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് കുടില്‍ രഹിത പഞ്ചായത്തായി മാറ്റുക എന്നതിന് പ്രഥമ പരിഗണന നല്‍കുന്നതിന് ഉദ്ദേശിക്കുന്നു. കൂടാതെ നിലവിലുള്ള ഭവനങ്ങളുട ശ്വാചനീയാവസ്ഥ പരിഹരിക്കല്‍ എല്ലാകുടും ബങ്ങള്‍ക്കും സ്വന്തമായി സ്ഥലം എന്നീ ജിര്‍ഘകാല ലക്ഷ്യങ്ങളും പഞ്ചായത്തിന്‍റെ പരിഗണനയില്‍ ഉണ്ട്.
കൂടാതെ 4650ന് മുകളില്‍ വരുന്ന ബിപിഎല്‍ കുടുംബങ്ങളുടെ ജീവതനിലവരാം ഉയര്‍ത്തി അന്തസും അഭിമായി ബോധമുള്ളളവരുമായി മാറ്റി വരുമായ ദായക തൊഴില്‍ പദ്ധതികള്‍ ആവീഷ്കര്‍ക്കുന്നതിനം പഞ്ചായത്ത് ലക്ഷ്യമിടുന്നു ആയതിലേയ്ക്കായി താഴെപറയുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു
1. നിലവിലുഉള്ള ഉദ്ദേശം 600 ഭവന രഹിതര്‍ കുടുംബങ്ങള്‍ക്ക് വീട്
2. ശോചനീസ്ഥയിസ്ഥയിലുള്ള ഏകദ്ദേശം 300 വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തല്‍
3. സ്വന്തമായി സ്ഥലമില്ലാത്ത ഉദ്ദേശം 150 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കല്‍
4. വരുമാനദായക സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കല്‍
5. പഞ്ചായത്തിലെ ശുദ്ധജല ലഭ്യതയില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ളം ലഭ്യമാക്കല്‍
വിദ്യാഭ്യാസം കലയും സംസ്കാവും യുവജനകാര്യം
നമ്മുടെ വിദ്യാലയങ്ങളെ ജനശ്രദ്ധയാകര്‍ഷിക്കുന്ന മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുക എന്നതിന് പ്രഥമ പരിഗണന നല്‍കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിടുന്നു. കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും , സര്‍വ്വോപരി പാഠ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിടുന്നു. വിദ്യാലയ ങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ഭാവിയില്‍ സ്കൂളുകള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ആയതിലേയ്ക്കായി 13-ാം പഞ്ചവത്സരപദ്ധതിയില്‍ 14-ാം പഞ്ചവത്സര പദ്ധതിയില്‍ താഴെപറയുന്ന പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു.
1. കുറുപ്പംകുളങ്ങര സ്കൂള്‍ കെട്ടിടം ഇരുനിലകെട്ടിടമാക്കി മാറ്റുക
2. വിദ്യാലയങ്ങളിലെ എല്ലാ ക്ലാസ്സ്മുറികളും സ്മാര്‍ട്ട് ക്ലാസ്സ് റൂം ആക്കുക
3. വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കല്‍
4. കലാകായിക വികസനം മുന്നില്‍കണ്ട് കൊണ്ട് ബന്ധപ്പെട്ട അദ്ധ്യാപകരെ സ്കൂളുകളില്‍ നിയമിക്കല്‍
5. വിദ്യാലായങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക
വനിതാവികസനം
സ്ത്രീശാക്തീകരണ ബോധവല്‍ക്കരണ പരിപാടികളിലൂടെ സ്ത്രീകളുടെ മനോധൈര്യം വളര്‍ത്തി സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് എത്തിച്ചുകൊണ്ട് സ്ത്രീ സുരക്ഷാനിയമം സമ്പൂര്‍ണ്ണമായി നടപ്പിലാക്കുക എന്നതാണ് പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യം ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 14-ാം പഞ്ചവത്സര പദ്ധതിയില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും
1. സ്ത്രീ സുരക്ഷ പെന്‍ഷന്‍
2. സ്ത്രീ ശാക്തീകരണം
3. സ്വയം പര്യാപ്തത
4. മനോധൈര്യം വളര്‍ത്തല്‍
5. സ്ത്രീകള്‍ക്ക് രാപകല്‍ ഭേദമേന്യ സഞ്ചാര സ്വാതന്ത്ര്യം
6. സ്ത്രീകള്‍ക്കായി പൊതു ശുചിമുറികള്‍
7. എല്ലാ സ്ഥാപനങ്ങളിലും വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍
8. യോഗ പരിശീലനം
9. സ്വയം രക്ഷ പരിശീലനം
10. യോഗ പരിശീലന കേന്ദ്രങ്ങള്‍
11. വ്യായാമ പരിശീലന കേന്ദ്രങ്ങള്‍
12. മാനസികോല്ലാസ കേന്ദ്രങ്ങള്‍
സാമൂഹ്യനീതി
സ്വന്തമായി കെട്ടിടം ഇല്ലാത്ത എല്ലാ അംഗനവാടികള്‍ക്കും കെട്ടിടം നിര്‍മ്മിച്ച് നല്‍ക്കല്‍, അംഗനവാടികളെ ഹൈടെക് ആക്കല്‍, അംഗണവാടികള്‍ക്ക് പൂന്തോട്ടവും കളിസ്ഥലവും ലഭ്യമാക്കല്‍ എന്നിവ പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ വൃദ്ധപരിപാലന കേന്ദ്രങ്ങള്‍ പകല്‍ വീടുകള്‍, ബഡ്സ് സ്കൂള്‍ അംഗപരിമിതര്‍ക്കായുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളാണ്. ആയതിലേയ്ക്ക് 14-ാം പഞ്ചവത്സര കാലയളവില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കും
1. സ്വന്തമായി കെട്ടിടമുള്ള എല്ലാ അംഗനവാടികള്‍ക്കും ചുറ്റുമതില്‍ ടോയ്ലെറ്റ് കറന്‍റ് കണക്ഷന്‍
2. എല്ലാ അംഗനവാടികള്‍ക്കും കുടിവെള്ളം
3. സ്ഥലമില്ലാത്ത അംഗനവാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം വെയ്ക്കല്‍
4. സ്ഥലം സ്വന്തായി ഉള്ള അങ്കണവാടികള്‍ക്ക് കെട്ടിടം
5. അംഗനവാടികള്‍ക്ക് കളിസ്ഥലം പൂന്തോട്ടം
6. ഹൈടെക്ക് അങ്കണവാടികള്‍ക്ക് അനുബന്ധ ഉപകരണം
7. അങ്കണവാടികള്‍ സ്വന്തമായി വാഹനം
8. ബഡ്സ് സ്കൂള്‍ സ്ഥാപിക്കല്‍
9. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ അടിസ്ഥാന  സൗകര്യങ്ങള്‍ പൊതുസ്ഥലത്ത് ഏര്‍പ്പെടുത്തല്‍
10. വൃദ്ധപരിപാലനകേന്ദ്രങ്ങള്‍, പകല്‍ വീടുകള്‍
പൊതുഭരണവും ധനകാര്യവും
സേവനങ്ങള്‍ക്കുള്ള സമയക്രമം കൃത്യമായി പാലിച്ച്കൊണ്ട് 100% സേവനങ്ങളും അതിവേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് തന്നെയാണ് പഞ്ചായത്തിന്‍റെ പ്രധാന ലക്ഷ്യം കൂടാതെ 100% പൊതുജനസംതൃപ്തി മുന്നില്‍ കണ്ടുകൊണ്ട് ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, എല്ലാ ഘടക സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സേവനങ്ങളിലേയ്ക്ക് മാറ്റല്‍, എല്ലാ ഘടകസ്ഥാനപങ്ങളേയും ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തല്‍ എന്നിവയും പഞ്ചായത്തിന്‍റെ ദീര്‍ഘകാലര ലക്ഷ്യങ്ങളില്‍പ്പെടുന്നു. കൂടാതെ നിലവില്‍ ഉപയോഗ്യ ശുന്യമായി കിടക്കുന്ന ആയുര്‍വേദന, പിഎച്ച്സി സബ്സെന്‍ററുകള്‍, സ്വയംസിദ്ധഭവന്‍, തീരദേശ ലൈബ്രറി, വിഇഒ ഓഫീസ് എന്നിവയ്ക്കായുള്ള കെട്ടിടങ്ങള്‍ ഭാവിയില്‍ ഉപയോഗ പ്രദമാക്കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ടി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് 14-ാം പഞ്ചവത്സര പദ്ധതിയില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കും
1. പഞ്ചായത്തും ഘടകസ്ഥാപങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സേവനങ്ങളിലേയ്ക്ക് മാറല്‍
2. ഹെല്‍പ്പ് ഡെസ്ക്ക് എന്നിവ സ്ഥാപിക്കല്‍
3. എല്ലാ അംഗനവാടികള്‍ക്കും കെട്ടിടം
4. എല്ലാ ഘടക സ്ഥാപങ്ങളേയും ഐഎസ്ഒ ആക്കല്‍
5. ഗ്രാമവണ്ടി
6. അറവുശാലയ്ക്ക് സ്ഥലം വാങ്ങല്‍
7. പഞ്ചായത്ത് ഓഫീസിന് വാഹനം വാങ്ങല്‍

കുടിവെള്ളം ശുചിത്വം
പഞ്ചായത്തിലെ എല്ലാവീടുകള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, എല്ലാ വീടുകള്‍ക്കും സെപ്റ്റിക്ക് ടാങ്ക് , ടോയ്ലെറ്റ് , എല്ലാവീടുകള്‍ക്കും സ്വന്തമായ ജൈവമാലിന്യ സംസ്ക്കരണ സംവിധാനം എന്നിവയാണ് പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ടി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് 14-ാം പഞ്ചാവത്സര പദ്ധതികാലയളവില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
1. സ്വന്തമായി കിണറുകള്‍ ഉള്ള എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജ്ജീംഗ് സംവിധാനം ഏര്‍പ്പെടുത്തല്‍
2. സെപ്റ്റിക്ക് ടാങ്ക് ടോയ്ലെറ്റ് ഇല്ലാത്ത വീടുകളില്‍ എംജിഎന്‍ആര്‍ഇജിഎസില്‍ ഉള്‍പ്പെടുത്തി സെപ്റ്റിക്ക് ടാങ്ക് ടോയ്ലെറ്റ്
3. ജൈവമാലിന്യ സംസ്ക്കരണ സംവിധാനം ഇല്ലാത്ത വീടുകള്‍ മാലിന്യ സംസ്ക്കരണ യൂണിറ്റ്
4. മഴവെള്ള സംഭരണികള്‍ സ്ഥാപിക്കല്‍
പട്ടിക വര്‍ഗ്ഗ വികസനം
പട്ടിക വര്‍ഗ്ഗകോളനികളുടെ സമഗ്രവികസനം, എല്ലാവര്‍ക്കും ഭൂമിയും വീടും, എല്ലാവര്‍ക്കും കുടിവെള്ളം കൂടാതെ തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം എന്നിവയാണ് പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍. ടി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് 14-ാം പഞ്ചാവത്സര പദ്ധതികാലയളവില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
1. എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള ലഭ്യത ഉറപ്പാക്കുക
2. ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമിയും വീടും
3. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പഠനോപകരണങ്ങള്‍
4. സ്വയംതൊഴില്‍ പ്രോത്സാഹനം
പൊതുമരാമത്ത്
പൂര്‍ണ്ണമായും വെള്ളകെട്ടില്ലാത റോഡുകളാണ് പഞ്ചായത്തിന്‍റെ പ്രഥമ ദീര്‍ഘകാല ലക്ഷ്യം. റോഡ് പരിപാലനം ജനപങ്കാളിത്വത്തോടെ ഭാവിയില്‍ ഏര്‍പ്പെടുത്തുന്നതിനും പഞ്ചായത്ത് ഉദ്ദേശിക്കുന്നു. പ്രധാന റോഡുകളില്‍ ബസ്ബേ, റോഡ് വശങ്ങളില്‍ ഗാര്‍ഡനിംഗ് എന്നിവയും പഞ്ചായത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളാണ്. എല്ലാ അംഗനവാടികള്‍ക്കും അടിസ്ഥാന സൗകര്യത്തോട് കൂടിയ കെട്ടിടം, പൊതുകളിസ്ഥലം, ഹെല്‍ത്ത് ക്ലബ്ബ് കെട്ടിടം എന്നിവയും പഞ്ചായത്ത് ലക്ഷ്യമിടുന്നു. വെള്ളകെട്ട് ഒഴിവാക്കുന്നതിലേയ്ക്ക് കരിപ്പയില്‍ചാല്‍, എ.എസ്.കനാല്‍ എന്നിവ ആഴംകൂട്ടി തൈക്കല്‍ പാലം വീതികൂട്ടുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വെള്ളകെട്ടുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പ്രയോജനകരമായ വിധത്തിലുള്ള ഇലക്ട്രിക്ക് സ്മശാനവും ഭാവിയില്‍ നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട്  14-ാം പഞ്ചവത്സര പദ്ധതിയില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കും.
1. എല്ലാ അംഗനവാടികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൈടെക്ക് കെട്ടിടങ്ങള്‍
2. റോഡുകള്‍ സഞ്ചാര യോഗ്യമാക്കല്‍
3. മഴവെള്ള സംഭരണികള്‍ സ്ഥാപിക്കല്‍
4. കുടുംബശ്രീ സിഡിഎസ്  ന് അടിസ്ഥാന  സൗകര്യങ്ങളോടുകൂടിയ കെട്ടിടവും പാര്‍ക്കിംഗ് ഏരിയയും
5. പൊതുകളിസ്ഥലം/ സ്റ്റേഡിയം നിര്‍മ്മിക്കല്‍
6. എല്ലാ വീടുകളിലും സോളാര്‍ സംവിധാനം, ബയോഗ്യാസ് പ്ലാന്‍റുകള്‍, എല്‍ഇഡി ലാമ്പുകള്‍
7. ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സുകള്‍
8. കരിപ്പയില്‍ചാല്‍ നീരോഴുക്ക് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു.

കാഴ്ച്പ്പാടും ദൗത്യവും