ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം ഭൂപ്രകൃതിയും വിഭവങ്ങളും

കേരളത്തിലെ തീരസമതലത്തില്‍പ്പെടുന്ന ഒരു പഞ്ചായത്താണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത്കോസ്റ്റല്‍ സാന്‍ഡിസോണ്‍ എന്ന കാലാവസ്ഥ മേഖലയിലാണിത്പഞ്ചായത്തിന്റെ ഭൂരിഭാഗവും മണല്‍ മണ്ണ് സമതലങ്ങളാണ്വാര്‍ഡുകള്‍ കടല്‍ത്തീരവുമായി ബന്ധപ്പെട്ടു കിടക്കുന്നുകടല്‍ത്തീരം വര്‍ഷകാലത്ത് മിക്കവാറും കടല്‍ക്ഷോഭം കൊണ്ട് പ്രക്ഷുബ്ധമാണ്പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും തരിശു ഭൂമികളുണ്ട്ഇലഞ്ഞിയില്‍ പാടത്തും ചാല്‍പ്പാടത്തും മറ്റു പല ചെറിയ പാടശ്ശേഖരങ്ങളിലും തരിശിട്ടിരിക്കുന്നുനെല്‍പ്പാടങ്ങള്‍ നികത്തുന്ന പ്രവണതയുമുണ്ട്പഞ്ചായത്തിലെ പല ചെറിയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി സര്‍പ്പക്കാവുകള്‍ കാണാംഈ കാവുകള്‍ ചില അപൂര്‍വ്വ ചെടികളുടെ സങ്കേതമാണ്കാഞ്ഞിരം, ഞാവല്‍ , കാശാമ്പുളി, ചെറുപുന്ന, ചന്ദനം തുടങ്ങിയ മരങ്ങളുമിവിടെയുണ്ട്വൃക്ഷങ്ങളുടേയും ചെടികളുടേയും ഇടകലര്‍ന്ന കൂട്ടങ്ങള്‍ കാവുകളില്‍ മാത്രമാണ് കാണാന്‍ കഴിയുകഏറ്റവുമധികം മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമായ ജൂണ്‍ , ജൂലൈ മാസങ്ങളിലാണ്പഞ്ചായത്തില്‍ പൊതുവേ ഫലപുഷ്ടി കുറഞ്ഞ മണല്‍മണ്ണ് കാണപ്പെടുന്നു1570 ഹെക്ടറില്‍ തെങ്ങുകൃഷിയും 200 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയും ചെയ്തുവരുന്നുവാഴ, പച്ചക്കറികള്‍ , കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , വെറ്റില, കുരുമുളക്, മള്‍ബറി, കശുമാവ് എന്നിവ ഇടവിളയായും കൃഷി ചെയ്യുന്നു. മഴയെ മാത്രം ആശ്രയിച്ചാണ് നെല്‍കൃഷി നടത്തുന്നത്ഇലഞ്ഞി പാടശേഖരം, മീന്‍കുഴി പാടശേഖരം, ഓണങ്ങാ പാടം, വലിയപൊള്ളയില്‍ പാടം, ചാല്‍പാടം-ഈസ്റ്റ്-വെസ്റ്റ്, പൂകായ്പാടം എന്നിവയാണ് പ്രധാന നെല്ലുപാടങ്ങള്‍. ഈ പാടങ്ങളില്‍ നെല്‍കൃഷിക്കു ശേഷം പച്ചക്കറികള്‍ , പയര്‍ , എള്ള് എന്നിവ കൃഷി ചെയ്തുവരുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ നെല്ലറയാണ് ഇലഞ്ഞിയില്‍ പാടശേഖരം.

അടിസ്ഥാന മേഖലകള്‍

ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒരു കടലോര പഞ്ചായത്താണ്പഞ്ചായത്തിന് ആകെ 6 കി മീ കടല്‍ത്തീരമുണ്ട്പഞ്ചായത്തിലെ 1,2,8,9,10 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നു6-ാം വാര്‍ഡിലും മത്സ്യത്തൊഴിലാളികളുണ്ട്പരമ്പരാഗത മത്സ്യബന്ധന രീതികളാണ് ഇവര്‍ തുടരുന്നത്താങ്ങു വള്ളം, ഡിസ്കോ വള്ളം, നീട്ടു വള്ളം, ഡിങ്കി വളളം, മിനി വള്ളം എന്നിങ്ങനെ 5 രീതികളിലായി 5 സ്വഭാവത്തിലുള്ള വള്ളങ്ങളും വലകളും ഉപയോഗിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ മത്സ്യബന്ധനം നടത്തിവരുന്നു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാണ്സ്ക്കൂളുകളുടെ കാര്യമെടുത്താല്‍ എല്‍ പി വിഭാഗത്തില്‍ 5-ഉം യു പി വിഭാഗത്തില്‍ 2-ഉം യു പി വിഭാഗമുള്‍പ്പെടുന്ന രണ്ടു ഹൈസ്ക്കൂളും ടെക്നിക്കല്‍ ഹൈസ്ക്കൂളും ഇവിടെയുണ്ട്രണ്ട് ഇംഗ്ളീഷ് മീഡിയം സ്ക്കൂളുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ അരീപ്പറമ്പില്‍ സ്ഥിതിചെയ്യുന്നുകൂടാതെ ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ തന്നെ കുറുപ്പം കുളങ്ങരിയില്‍ ഒരു എല്‍ പി സ്ക്കൂളും അര്‍ത്തുങ്കല്‍ ഒരു ഫിഷറീസ് സ്ക്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്ഫിഷറീസ് സ്ക്കൂളില്‍ ഒരു ഹയര്‍ സെക്കന്ററി കോഴ്സും നടത്തപ്പെടുന്നുഉന്നത വിദ്യാഭ്യാസത്തിനായി പഞ്ചായത്തിലുള്ള ഏക സ്ഥാപനമായി സെന്റ് മൈക്കിള്‍സ് കോളേജ് മാത്രമാണുള്ളത്സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലും ഗവണ്‍മെന്റ് ഉടമസ്ഥതയിലുമായി ഓരോ ഐ റ്റി സി യും ഇവിടെ സ്ഥിതി ചെയ്യുന്നു. 9-ാം വാര്‍ഡില്‍ ഒരു പി എച്ച് സെന്ററും 11-ാം വാര്‍ഡില്‍ ഒരു ഗവണ്‍മെന്റ് ആയൂര്‍വ്വേദ ഡിസ്പെന്‍സറിയും പ്രവര്‍ത്തിച്ചുവരുന്നുസ്വകാര്യ അലോപ്പതി ഡിസ്പെന്‍സറി 4,5 വാര്‍ഡുകളില്‍ ഒന്നു വീതവും 9-ാം വാര്‍ഡില്‍ ആയൂര്‍വ്വേദാശ്രമം എന്നപേരിലൊരു ആയൂര്‍വ്വേദ ഡിസ്പെന്‍സറിയും 10-ാം വാര്‍ഡില്‍ രണ്ട് സ്വകാര്യ ഡിസ്പെന്‍സറികളുമുണ്ട്2-ാം വാര്‍ഡില്‍ രണ്ടും 9-ാം വാര്‍ഡില്‍ മൂന്നും 4,5,6 വാര്‍ഡുകളിലായി ഒന്ന് വീതവും സ്വകാര്യ ഹോമിയോ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്13-ാം വാര്‍ഡില്‍ മന്ദബുദ്ധികള്‍ക്ക് സൌജന്യ ചികിത്സ നടത്തുന്ന ഒരു ഹോമിയോ സ്ഥാപനമുണ്ട്പി എച്ച് സെന്ററും, ഗവണ്‍മെന്റ് ഡിസ്പെന്‍സറിയും 1972-ലാണ് സ്ഥാപിതമായത്പരമ്പരാഗതമായ വ്യവസായങ്ങളില്‍ കയര്‍ വ്യവസായത്തിനാണ് പ്രമുഖസ്ഥാനംപണ്ടുകാലം മുതല്‍ക്കേ ഒരു സംഘടിത വ്യവസായമായുണ്ടായിരുന്നതും കയര്‍ വ്യവസായമാണ്രണ്ടു ഫാക്ടറികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുകോഞ്ചേരി കയര്‍ ഫാക്ടറിയും പോത്തച്ചിറ കയര്‍ ഫാക്ടറിയുമാണത്പുരോഗതിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ചേര്‍ത്തല താലൂക്കിലെ വന്‍കിട കയര്‍ ഫാക്ടറികളില്‍ ഒന്നായി കോഞ്ചേരി കയര്‍ ഫാക്ടറി വളര്‍ന്നിരിക്കുന്നുകയര്‍പിരി മേഖല വ്യാപകമാണ്. കുളങ്ങളില്‍ തൊണ്ട് അഴുക്കി കൈകൊണ്ട് തല്ലി ചകിരിയാക്കി കൈകൊണ്ട് കടപ്പുറം കയര്‍ പിരിക്കുന്ന രീതിയാണ് പണ്ടുകാലം മുതല്‍ക്കേ ഉണ്ടായിരുന്നത്സ്ത്രീ തൊഴിലാളികളാണ് ഈ രംഗത്ത് പ്രധാനമായും പണിയെടുക്കുന്നത്ആധുനിക വ്യവസായങ്ങളുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനം എക്കോ വുഡ് ഫാക്ടറിയാണ്കേരളത്തില്‍ സുലഭമായ റബ്ബര്‍ തടി ഉപയോഗിച്ചു കൊണ്ടുള്ള ഉല്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളുടെ കേന്ദ്രമാണ്. ചേര്‍ത്തല-അര്‍ത്തുങ്കല്‍ റോഡാണ് പഞ്ചായത്തില്‍ ആദ്യമായി നിര്‍മ്മിച്ചത്പഞ്ചായത്തില്‍ ഗതാഗത സൌകര്യം കുറവാണ്പ്രധാനമായും റോഡും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ കൂടിയുള്ള നടവഴികളുമാണ് ഗതാഗതത്തിന് ജനങ്ങള്‍ ഉപയോഗിക്കാറുള്ളത്ജല ഗതാഗത സൌകര്യം പഞ്ചായത്തിലില്ലമുന്‍കാലങ്ങളില്‍ ചേര്‍ത്തല നിന്നും അര്‍ത്തുങ്കല്‍ പള്ളിയുടെ സമീപം വരെ ജല ഗതാഗതത്തിന് സൌകര്യം ഉണ്ടായിരുന്നുഅത് പില്‍ക്കാലത്ത് നിന്നു പോയിഎന്‍ എച്ച്-47 പഞ്ചായത്തിന്റെ കിഴക്ക് അരികില്‍ക്കൂടി കന്നു പോകുന്നു1989-ല്‍ റയില്‍ ഗതാഗതം പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ക്കൂടി നടപ്പായിഒരു റെയില്‍വേ സ്റ്റേഷനും പഞ്ചായത്തിലുണ്ട്.

സാംസ്ക്കാരിക രംഗം

പ്രായേണ വൈകി ജനവാസമാരംഭിച്ച ഒരു ഭൂപ്രദേശമാണെങ്കിലും വൈവിദ്ധ്യമാര്‍ന്ന ഒരു സാംസ്ക്കാരിക അടിത്തറയാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിനുള്ളത്ഈ പ്രദേശത്തെ ആദിവാസികളായ ഗോത്രവര്‍ഗ്ഗ സമൂഹം അവശേഷിപ്പിച്ചതാകണം ഇവിടെ ഇന്നും നിലനിന്നുപോരുന്ന ആദിത്യ ആരാധനകരപ്പുറത്ത് മാത്രം കണ്ടുവരുന്ന ആദിത്യപൂജയെന്ന അനുഷ്ഠാനം ഇവിടെയുള്ളത്ര വിപുലമായി മറ്റെവിടേയും കാണപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്ക്രിസ്ത്വബ്ദത്തിന്റെ ആരംഭ ശതകങ്ങളിലോ അതിന് മുമ്പ് തന്നെയോ ഇവിടെ എത്തിയിരുന്ന ജൈന ബുദ്ധമതങ്ങളും ധാരാളം സംഭാവനകള്‍ ഇവിടത്തെ സാംസ്ക്കാരിക രംഗത്തിനു നല്‍കിയിട്ടുണ്ട്പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നുപരുത്യം പള്ളി, കോര്യം പള്ളി തുടങ്ങിയ വീട്ടുപേരുകളും ഈ വീടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവയോട് അനുബന്ധിച്ചുള്ള കാവുകളും ആരാധനാലയങ്ങളും വ്യക്തമായി ബുദ്ധമത സ്വാധീനത്തെയാണ് കാണിക്കുന്നത്ചേര്‍ത്തല ക്ഷേത്രത്തിലെ കാവുടയന്‍ ഒരു കാലത്ത് ഒരു ബുദ്ധമത മൂര്‍ത്തിയായിരുന്നു എന്ന് പറഞ്ഞുവരാറുണ്ട്. ചേര്‍ത്തല പൂരത്തിന് ഈ പഞ്ചായത്ത് പ്രദേശത്ത് നിന്ന് പുറപ്പെടുന്ന താലപ്പൊലി, പടയണി എന്നിവയ്ക്കും അവയില്‍ പ്രദര്‍ശിക്കപ്പെടുന്ന ഉരുക്കള്‍ക്കും ബൌദ്ധ സംസ്ക്കാരാംശങ്ങള്‍ ഏറെയാണ്തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയ്ക്കും നാഗാര്‍ജ്ജുനന്‍ എന്ന ഒരു ബുദ്ധപണ്ഡിതനുമായി ബന്ധം പറഞ്ഞുവരാറുണ്ട്പതിനൊന്നും പതിനാറും നൂറ്റാണ്ടുകളില്‍ എത്തിയ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഈ പ്രദേശത്തെ ആഴത്തിലും പരപ്പിലും സ്വാധീനിച്ചുഭാഷയിലും ആഹാര രീതിയിലും വസ്ത്രത്തിലുമൊക്കെ പുതുമകള്‍ ചേര്‍ത്തുപോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ മതപരിവര്‍ത്തനം കടന്നുപോയ സഹസ്രാബ്ദത്തിനിടയ്ക്ക് ഈ പ്രദേശത്ത് നടന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്ക്കാരിക സംഭവമാണ്ഇത് ചരിത്രഗതിയേയും സമൂഹ ഘടനയേയും ആകെ മാറ്റിമറിച്ചുഇതിന് സമാന്തരമായി ഭൂമിയുടെ ഉടമസ്ഥതയിലും സമൂഹത്തിലെ വലിപ്പചെറുപ്പങ്ങളിലും പല മാറിമറിയലുകളും സംഭവിച്ചുഇവിടുത്തെ പഴയ കളരികളില്‍ സംസ്കൃത ഭാഷയും തര്‍ക്ക ജ്യോതിഷങ്ങളും വൈദ്യവും പഠിപ്പിക്കപ്പെട്ടിരുന്നുഅവയോടൊപ്പം തന്നെ ചില ലളിതകലകളും ആയോധന വിദ്യയും അഭ്യസിപ്പിച്ചു പോന്നിട്ടുണ്ട്.